നാലു നായകന്‍മാരെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്യുന്ന ചെക്ക ചെവന്ത വാനം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. അരവിന്ദ് സാമി, ചിമ്പു, വിജയ് സേതുപതി, വിജയ് ആന്റണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നു. അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് ആദ്യം പുറത്തുവന്നിട്ടുള്ളത്. സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സംവിധായകന്‍ കൂടിയായ സന്തോഷ് ശിവനാണ് സിസിവിക്കായി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ജ്യോതിക, പ്രകാശ് രാജ്, അദിതി റാവു ഹൈദരി, ശരത് അപ്പാനി തുടങ്ങിയവരുമുണ്ട്. എ ആര്‍ റഹ്മാന്റേതാണ് സംഗീതം.
ഒരു ഇന്റസ്ട്രിയല്‍ പവര്‍ പ്ലാന്റിനെ ചുറ്റിപ്പറ്റി നടക്കുന്ന സോഷ്യോപൊളിറ്റിക്കല്‍ പ്രമേയമാണ് ചിത്രത്തിനുള്ളതെന്നാണ് സൂചന. സെര്‍ബിയയില്‍ നടന്ന അവസാന ഘട്ട ഷൂട്ടിംഗില്‍ ചിമ്പു മാത്രമാണ് നായകന്‍മാരില്‍ ഉണ്ടായിരുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും മണിരത്‌നത്തിന്റെ സ്വന്തം ബാനര്‍ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
Tags:aravind swamychekka chevantha vanammaniratnam