കിഷോര്‍ സത്യയും ചാര്‍മിളയും തമ്മിലുള്ള വിവാഹം വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണ പ്രത്യാരോപണങ്ങളിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ ആദ്യ ഭര്‍ത്താവായിരുന്നു കിഷോര്‍ സത്യയെന്നും ഏറ്റവുമധികം വെറുക്കുന്നുവെന്നും ചാര്‍മിള വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. തന്നെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയ കിഷോര്‍ ക്രൂരമായി അവഗണിച്ചെന്നും ചെലവിനു പോലും സഹായിച്ചില്ലെന്നും ചാര്‍മിള കുറ്റപ്പെടുത്തി. എന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ചാര്‍മിളയും അച്ഛനും വിവാഹ രജിസ്റ്ററില്‍ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും ദാമ്പത്യം തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്നും ഭാര്യയായി ചാര്‍മിളയെ കണ്ടിട്ടില്ലെന്നുമാണ് കിഷോര്‍ സത്യ മറുപടി പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ചാര്‍മിള നടത്തുന്നത്. വിവാഹ ശേഷം ഷാര്‍ജയിലേക്ക് പോയ കിഷോര്‍ സത്യയെ സ്‌റ്റേജ് പ്രോഗ്രമിന്റെ ഭാഗമായി സ്വന്തം നിലയ്ക്ക് വിസ സംഘടിപ്പിച്ച് ശഷാര്‍ജയിലെത്തിയപ്പോള്‍ കണ്ട് കൂടെ താമസം ആരംഭിച്ചു. ഒരു മാസം കഴിഞ്ഞ് ഗര്‍ഭിണിയായപ്പോഴാണ് കിഷോറിന്റെ ക്രൂരമുഖം കണ്ടത്. കുഞ്ഞിനെ ഇല്ലാതാക്കാനായി തന്നെ അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു. അയാളെ ഭയന്ന് ഏറെ ഓടിയിട്ടുണ്ടെന്നും ഗര്‍ഭിണിയായ തന്നെ കൊണ്ട് സ്‌റ്റേജ് ഷോകളില്‍ നൃത്തം ചെയ്യിച്ചെന്നും ചാര്‍മിള പറയുന്നു. ഒടുവില്‍ ചെന്നൈയിലെത്തി ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് ഷാര്‍ജയിലെത്തിയപ്പോള്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലായ കിഷോര്‍ സത്യയെയാണ് കാണേണ്ടി വന്നത്. അതോടെ വിവാഹ മോചനം തേടുകയായിരുന്നു.
അന്ന് ഒട്ടും പ്രശസ്തനല്ലാതിരുന്ന കിഷോറിനെ താന്‍ ഭീഷണിപ്പെടുത്തിയല്ല വിവാഹം കഴിപ്പിച്ചത്. അങ്ങനെയെങ്കില്‍ എങ്ങനെയാണ് വിവാഹ ഫോട്ടോയില്‍ ചിരിച്ചു നില്‍ക്കുന്നതെന്നും ആരെങ്കിലും അത്തരത്തില്‍ വിവാഹത്തിന് തയാറാകുമോയെന്നും ചാര്‍മിള ചോദിക്കുന്നു.
Tags:charmilakishor sathya