
മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമെല്ലാം ഏറെ തിളങ്ങി നിന്ന താരമാണ് ചാര്‍മിള. ഇടക്കാലത്ത് വ്യക്തി ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളും മറ്റുമായി സിനിമയില്‍ നിന്ന് അകന്നു പോയ ചാര്‍മിള ഇപ്പോള്‍ സജീവമായി തിരിച്ചെത്തിയിരിക്കുകയാണ്. അമ്മ വേഷങ്ങളിലാണ് താരം ഏറെയുമെത്തുന്നത്. തമിഴിലും തെലുങ്കിലുമെല്ലാം അമ്മ വേഷം ചെയ്തു തുടങ്ങിയ തന്നെ മലയാളത്തിലെ ചില സംവിധായകരും നടന്‍മാരും മികച്ച വേഷം വാഗ്ദാനം ചെയ്ത് കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചുവെന്ന് താരം പറയുന്നു. ഇത്തരം ദുരനുഭവം മലയാളത്തില്‍ നിന്നു മാത്രമാണുണ്ടായിട്ടുള്ളതെന്നും ചിലപ്പോള്‍ പ്രൊഡക്ഷന്‍ മാനേജര്‍മാരും മോശമായി സംസാരിക്കാറുണ്ടെന്നും ചാര്‍മിള കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ പറ്റി സംസാരിക്കുകയായിരുന്നു അവര്‍. മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണെങ്കിലും ഇത്തരത്തില്‍ കിട്ടുന്ന റോളുകള്‍ തനിക്ക് വേണ്ടെന്നാണ് നിലപാടെന്ന് താരം കൂട്ടിച്ചേര്‍ത്തു.