പ്രണവിന് പിറന്നാള്‍ സമ്മാനമായി ‘ഹൃദയം’ ലുക്ക് പോസ്റ്റര്‍

Pranav Mohanlal in Hridayam
Pranav Mohanlal in Hridayam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹൃദയം’-ന്‍റെ പുതിയ കാരക്റ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണവിന്‍റെ ജന്മദിനത്തില്‍ ആശംസകളുമായാണ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. നേരത്തേ രണ്ട് നായികാ കഥാപാത്രങ്ങളുടെയും ലുക്ക് പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. അതിനു മുമ്പ് മൂന്ന് മുഖ്യ കഥാപാത്രങ്ങളുടെയും വിദൂര ദൃശ്യം ഉള്‍ക്കൊള്ളുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കുന്നത്.

നേരത്തേ ഹൃദയത്തിനായി ചില ഇന്‍സ്ട്രുമെന്‍റുകളുടെ റെക്കോര്‍ഡിംഗ് നടത്തുന്നതിന് വിനീതും ഹിഷാമും ഇസ്താംബൂള്‍ സന്ദര്‍ശിച്ചിരുന്നു. വിനീത് പഠിച്ച കോളെജ് തന്നെയാണ് ഹൃദയത്തിന്‍റെ ഒരു പ്രധാന ലൊക്കേഷന്‍. വിനീതിന്‍റെ ആത്മാംശം ഉള്ള കഥാപാത്രമാണ് പ്രണവ് ചെയ്യുന്നതെന്നാണ് സൂചന.നായകനായുള്ള തന്‍റെ രണ്ടാംചിത്രത്തിന്റെ പരാജയത്തിന് ശേഷം ഏറെ സമയമെടുത്ത് പ്രണവ് തെരഞ്ഞെടുത്ത ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമാണ് താരത്തിന്. 17 വയസു മുതലുള്ള ഒരു യുവാവിന്റെ ജീവിതം ചിത്രത്തിലുണ്ട്. ഇതിനനുസരിച്ച്‌ വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രണവ് എത്തും. പൃഥ്വിരാജ് ചിത്രത്തിനായി ഒരു പാട്ട് പാടിയിട്ടുണ്ട്.

Here is the character poster of Pranav Mohanlal in Vineeth Sreenivasan directorial Hridayam. Kalyani Priyadarshan and Darshana Rajendran essaying the female leads.

You may also like...

Leave a Reply

Your email address will not be published. Required fields are marked *