അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിന്‍റെ പുതിയ കാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവന്നു. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന അമി എന്ന കഥാപാത്രത്തിന്‍റെ ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിട്ടുള്ളത്.. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തിലാണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, നാദിയാ മൊയ്തു, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ബോളിവുഡ് താരം തബുവും ചിത്രത്തില്‍ ഒരു പ്രധാന അതിഥി വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. വിദേശ ലൊക്കേഷനുകള്‍ കൂടി കടന്നു വരുന്ന ബിലാല്‍ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു പ്രൊജക്റ്റിലേക്ക് നീങ്ങിയത്. ഈ ചിത്രം പൂര്‍ത്തിയാക്കി ‘പുഴു’ എന്ന ചിത്രത്തിലേക്ക് മമ്മൂട്ടി നീങ്ങും.
Here is the Character poster for Sreenath Bhasi’s Ami in Amal Neerad’s Mammootty starrer BheeshmaParvam. Nadia Moithu, Sounbin Shahir, and Shine Tom Chacko in pivotal roles.