Select your Top Menu from wp menus
New Updates

വിക്രമാദിത്യ ആയി പ്രഭാസ് , രാധേശ്യാം കാരക്റ്റര്‍ പോസ്റ്റര്‍

രാധേശ്യാം ചിത്രത്തിലെ പ്രഭാസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഭാസിന് മുന്‍കൂര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ്  അണിയറപ്രവര്‍ത്തകര്‍  ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിന്‍ഡേജ് കാറില്‍ മോഡേണ്‍ ലുക്കില്‍ ചാരി നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പോസ്റ്ററിലൂടെ പുറത്തുവിട്ടത്.  പ്രഭാസും പൂജ ഹെഗ്‌ഡെയും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്.

യുവി ക്രിയേഷന്‍റെ ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. പൂജാ ഹെഗ്‌ഡെയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി പ്രഭാസും സംഘവും ഇപ്പോള്‍ ഇറ്റലിയിലാണ്. നേരത്തെ കോവിഡ് മഹാമാരി മൂലം നിര്‍ത്തിവെച്ച ഷൂട്ടിങ് ഈ മാസം ആദ്യം പുനരാരംഭിച്ചിരുന്നു.പ്രകൃതിമനോഹാരിത കൊണ്ട് ശ്രദ്ധേയമായ ഇറ്റലിയിലെ ടോറിനോയിലാണ് രാധേശ്യാമിന്‍റെ ചിത്രീകരണം നടക്കുന്നത്.


തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.തെന്നിന്ത്യന്‍ താരം പ്രഭാസ് – പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന  രാധേശ്യാം ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.2021 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Here is the character poster for Prabhas in Radheshyam. The Radhakrishna Kumar directorial has Pooja Hegde in lead role.

Related posts