ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരംകുളം സംവിധാനം ചെയ്യുന്ന ചാണക്യ തന്ത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രമായാണ് ചാണക്യ തന്ത്രം ഒരുക്കുന്നത്. ശക്തമായ ഒരു പ്രണയ കഥയും ചിത്രത്തിലുണ്ട്. പെൺ വേഷത്തിലും ഉണ്ണി മുകുന്ദൻ എത്തുന്നുണ്ട്.
അനൂപ് മേനോനും പ്രധാന വേഷത്തിലുണ്ട്. ദിനേശ് പള്ളത്ത് തിരക്കഥ നിര്‍വഹിക്കുന്ന ചാണക്യ തന്ത്രത്തിന് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കും.