കലാഭവന്‍ മണിയുടെ ജിവിത കഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി നാളെ തിയറ്ററുകളില്‍ എത്തുകയാണ്. രാജാമണി (സെന്തില്‍) നായകനാകുന്ന ചിത്രത്തില്‍ ഹണി റോസാണ് നായികയാകുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് കാണാം
ബിജിബാലിന്റെ സംഗീതം. ആല്‍ഫാ ഗ്ലാസ്റ്റണ്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മിമിക്രിയില്‍ നിന്നെത്തിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. സലിംകുമാര്‍, ജോയ് മാത്യു, ജോജു മാള, ധര്‍മജന്‍, ടിനി ടോം, സുധീര്‍ കരമന, സുനില്‍ സുഗദ, സ്പടികം ജോര്‍ജ്, വിഷ്ണു ഗോവിന്ദ്, രമേഷ് പിഷാരടി, കൊച്ചു പ്രേമന്‍, ശ്രീജിത്ത് രവി, കൃഷ്ണ, അനില്‍ മുരളി, ഗിന്നസ് പക്രു, കോട്ടയം നസീര്‍, നാരായണന്‍ കുട്ടി,ചാലി പാല, മധു പുന്നപ്ര, ജയകുമാര്‍ (തട്ടീം മുട്ടീം), രാജാ സാഹിബ്, സാജു കൊടിയന്‍, ടോണി, വി.കെ ബൈജു, മദന്‍ ലാല്‍, ആദിനാട് ശശി,പുന്നപ്ര അപ്പച്ചന്‍, നസീര്‍ സംക്രാന്തി, ശ്രീകുമാര്‍, കെ എസ് പ്രസാദ് എന്നിവര്‍ അഭിനയിക്കുന്നു.