ലാല്‍ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന തട്ടുംപുറത്ത് അച്യുതന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പുതുമുഖം ശ്രവണ നായികയായി എത്തുന്നു.
View this post on Instagram🌸🌻What a way to start your day…..🌞 🎉positivity and talents by your side🎉
സംവിധായകന്‍ ബാബു നാരായണന്റെ മകളായ ശ്രവണയുടെ പ്രകടനം ഒരു വര്‍ഷം മുമ്പ് ഒരു വിഡിയോയില്‍ കണ്ട് ലാല്‍ജോസ് നായികയായി ശ്രവണയെ നിശ്ചയിക്കുകയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നിരവധി ഫോട്ടൊകള്‍ ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram…."ഏഴിമല പൂഞ്ചോല" 🚛Reloaded … 😉ചാക്കോച്ചൻ-Lal & Silk-പ്രേമൻ👴🏼 Funtime "തട്ടുംപുറത്തു അച്യുതൻ"..🎉🤗
എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനും എം സിന്ധുരാജാണ് രചന നിര്‍വഹിക്കുന്നത്.കവലയിലെ കടയില്‍ ജോലിചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
View this post on Instagram🌙തട്ടും പുറത്തു അച്യുതൻ😇😈 …ലാൽജോസ് മാജിക് ✨🌟
നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ഗാനങ്ങള്‍ബി.ആര്‍. പ്രസാദ്, അനില്‍ പനച്ചൂരാന്‍, റഫീഖ് അഹമ്മദ്. സംഗീതം ദീപാങ്കുരന്‍. റോബിരാജ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.