ചാക്കോച്ചന്‍റെ ‘ഭീമന്‍റെ വഴി’ തുടങ്ങി

ചാക്കോച്ചന്‍റെ ‘ഭീമന്‍റെ വഴി’ തുടങ്ങി

കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദ് ജോസും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം ‘ഭീമന്‍റെ വഴി’ഷൂട്ടിംഗ് തുടങ്ങി. തമാശ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിന്നു ചാന്ദ്നി നായികയായി എത്തുന്നു. ജിനുജോസഫും പ്രധാനപ്പെട്ടൊരു വേഷത്തിലുണ്ട്. . ചെമ്പോസ്‌കൈ മോഷന്‍ പിക്‌ച്ചേഴ്‌സും ഒപിഎം സിനാമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിഷ്ണു വിജയന്‍ സംഗീതവും നിസാം കാടിരി എഡിറ്റിംഗും നിര്‍വഹിക്കും.അടുത്ത വര്‍ഷം ഏപ്രില്‍ റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Kuchacko Boban, Chemnan Vinod Jose and Chinnu Chandini essaying lead roles in Ashraf Hamza directorial ‘Bheemante Vazhi’. Chemban Jose written for this. Started rolling.

Latest Upcoming