മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേർത്തു വെച്ച മനുഷ്യ സ്നേഹിയായ ചാച്ചാജിയുടെ നന്മ നിറഞ്ഞ കഥ പറയുന്ന ചിത്രം ചാച്ചാജി മാർച്ച് 26 -ന് ഹൈഹോപ്സ് എന്റർടെയ്ൻമെന്റ്സിന്റെ ഒടിടി പ്ളാറ്റ്ഫോമിൽ റിലീസാകുന്നു. ചാച്ചാജിയുടെ വളർത്തുമകളാണ് ശ്രീദേവി. ഭർത്താവ് നഷ്ടപ്പെട്ട ശ്രീദേവിക്ക് പത്തു വയസ്സുകാരി ദേവൂട്ടിയാണ് ഏകബലം. ചാച്ചാജിയുടെ വലംകൈ കൂടിയാണ് ദേവൂട്ടി. ചാച്ചാജിയെ അബ്ദുൾ റഹിമും ശ്രീദേവിയെ ദേശീയ അവാർഡു ജേതാവ് സുരഭിലക്ഷ്മിയും ദേവൂട്ടിയെ കൃഷ്ണശ്രീയും അവതരിപ്പിക്കുന്നു.
സുരഭിലക്ഷ്മി, അബ്ദുൾറഹിം, കൃഷ്ണശ്രീ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, വി കെ ബൈജു , ദീപക് രാജ് പുതുപ്പള്ളി, അഷ്റഫ് പേഴുംമൂട് , ആന്റണി അറ്റ്ലസ് , നൗഫൽ അജ്മൽ , തൽഹത്ത് ബാബു, ഷിബു ഡാസ് ലർ, ബിസ്മിൻഷാ, ദിയ , ആഷി അശോക്, മാളവിക എസ് ഗോപൻ , ബീനാസുനിൽ ,ബിജു ബാലകൃഷ്ണൻ , എം ജി കാവ് ഗോപാലകൃഷ്ണൻ , മായ എന്നിവർ അഭിനയിക്കുന്നു.
ബാനർ -ഫാമിലി സിനിമാസ് , നിർമ്മാണം – എ അബ്ദുൾ റഹിം, രചന, സംവിധാനം – എം ഹാജാമൊയ്നു , ഛായാഗ്രഹണം – പ്രതീഷ് നെന്മാറ, എഡിറ്റിംഗ് – രതീഷ് മോഹൻ , ഗാനരചന – എം ഹാജാമൊയ്നു , എ അബ്ദുൾ റഹിം, സംഗീതം – എം ജി ശ്രീകുമാർ , ആലാപനം – എം ജി ശ്രീകുമാർ , വൈഷ്ണവി, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബി ചിത്തരഞ്ജൻ , കല- റിഷി എം, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യും – ശ്രീജിത്ത് കുമാരപുരം, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – സുനിൽ നന്നമ്പ്ര, ഷാൻ അബ്ദുൾ വഹാബ്, അസോസിയേറ്റ് ഡയറക്ടർ – ഷാജഹാൻ തറവാട്ടിൽ, സംവിധാന സഹായി – സ്നിഗ്ദിൻ സൈമൺ ജോസഫ് , സ്റ്റിൽസ് – അജേഷ് ആവണി , ഡിസൈൻസ് – പ്രമേഷ് പ്രഭാകർ , ഒടിടി റിലീസ്- ഹൈ ഹോപ്‌സ് എന്റർടെയ്ൻമെന്റ്സ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .
M Haja Moithu directorial Chachaji will have a direct OTT release on High Hope entertainments. Surabhi Lakshmi and Abdul Rahim in lead roles.