തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

സിനിമാ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ലോക്ക്ഡൌണിന് ശേഷം തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ ടിക്കറ്റ് നല്‍കാവൂ എന്നാണ് നിബന്ധന ഉണ്ടായിരുന്നത്. എന്നാല്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലും പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലും കൂടുതല്‍ ഇളവുകള്‍ നല്‍കുകയായിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ കൂടി തീരുമാനമെടുത്താലേ തിയറ്ററുകളിലെ ഒക്കുപ്പന്‍സി ഉയര്‍ത്താനാകൂ.

കാണികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും ടിക്കറ്റ് എടുക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാമൂഹ്യ അകലം പാലിക്കണെമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്. ഓരോ പ്രദര്‍ശനം കഴിയുമ്പോഴും ഹാളുകള്‍ സാനിറ്റൈസ് ചെയ്യണം. തിയറ്ററുകളില്‍ കാണികള്‍ക്ക് ഉപയോഗിക്കാന്‍ സാനിറ്റൈസര്‍ വേണമെന്നും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കോണ്ടാക്റ്റ് നമ്പര്‍ കൂടി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Central Govt gave nod t0 100 % occupancy in theaters from Feb 1. Now according to the COVID 19 protocols only 50% occupancy is allowed.

Film scan Latest