മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും തന്‍റെ സേതുരാമയ്യര്‍ സിബിഐ എന്ന വിഖ്യാത വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചിങ്ങം 1ന് ആരംഭിക്കും. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5 ഏറെക്കാലമായി ആലോചനയിലുള്ള ചിത്രമാണ്. ഇപ്പോള്‍ ചിത്രം ഷൂട്ടിംഗിന് സജ്ജമാണെന്ന് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. മുന്‍ഭാഗങ്ങളിലെ പ്രധാന അഭിനേതാക്കള്‍ക്കൊപ്പം രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും.
എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കും. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മാണ രംഗത്തേക്ക് തിരിച്ചെത്തുന്നത്. മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാവാക്കി തന്നെ വളര്‍ത്തിയതില്‍ മമ്മൂട്ടിയുടെ പങ്ക് വലുതാണെന്നും മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു. ചിത്രത്തിന്‍ തിരക്കഥ പൂര്‍ത്തിയായെന്നും ഏതാനും മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും നേരത്തേ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി പറഞ്ഞിരുന്നു.
Mammootty’s CBI 5 will start rolling from Chingam 1 as per producer Swargachithra Appachan. K Madhu directorial has SN Swamy’s script.