പ്രശസ്ത ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. മൂക്കുത്തി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തണ്ണീര്‍ മത്തന്‍ എന്ന പേരിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.
എഡിറ്റര്‍ ഷെമീര്‍ മുഹമ്മദും പ്രമുഖ നിര്‍മാതാവ് ഷെബിന്‍ ബക്കറും നിര്‍മാണത്തില്‍ പങ്കാളികളാണ്. 17-20 ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും 16-20 പ്രായമുള്ള പെണ്‍കുട്ടികളെയുമാണ് തേടുന്നത്. എറണാകുളം തൃശ്ശൂര്‍ ജില്ലയില്‍ ഉള്ളവര്‍ക്കാണ് അവസരം. ഉടന്‍ ചിത്രീകരണം ആരംഭിക്കും. എഡിറ്റ് ചെയ്യാത്ത വിഡിയോയു ഒരു മിനുറ്റില്‍ കൂടാത്ത പെര്‍ഫോമന്‍സ് വിഡിയോയും ബയോഡാറ്റയും സഹിതം [email protected] എന്ന ഇ മെയ്ല്‍ ഐഡിയിലേക്ക് അയക്കുക.
Tags:casting callGireesh ADThaneermathann