മിഥുന്‍ മാനുവല്‍ തോമസ് പുതുമുഖങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന് ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ എന്ന് പേരിട്ടു. ചിത്രത്തിനായി പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് മിഥുന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തൃശൂര്‍ ശൈലിയില്‍ സംസാരിക്കുന്നവര്‍ മുന്‍ഗണന ഉണ്ട്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്.
ആട് 2 എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനു ശേഷം മിഥുന്‍ ഒരുക്കുന്ന ചിത്രമാണിത്. കോട്ടയം കുഞ്ഞച്ചന്‍2, ആട് 3 , മറ്റൊരു ജയസൂര്യ പ്രോജക്റ്റ് എന്നിവയും മിഥുന്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:Argenteena fans kattoorkadavmithun manuel thomas