കോവിഡ് 19 പ്രതിസന്ധി നല്‍കിയ ഇടവേള കഴിഞ്ഞ് മോഹന്‍ലാല്‍ വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്‍റെ ഷൂട്ടിംഗ് ഇന്നലെയാണ് കൊച്ചിയില്‍ ആരംഭിച്ചത്. കൊച്ചിയിലും തൊടുപുഴയിലുമായി പൂര്‍ണമായും ക്വാറന്‍റൈന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ഷൂട്ടിംഗ് നടക്കുക. 2013ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്‍റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തിലെ കഥയുടെ തുടര്‍ച്ചയുണ്ടാകും എന്നാണ് വിവരം. ഇപ്പോള്‍ ദൃശ്യം 2-ലെ താരനിരയെ കുറിച്ചും സാങ്കേതിക പ്രവര്‍ത്തകരെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
മോഹൻലാൽ, മീന, അൻസിബ, എസ്തർ, എന്നിവർ കുടുംബാംഗങ്ങളെ വീണ്ടും പ്രതിനിധീകരിക്കുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിനായകൻ. കലാസംവിധാനം -രാജീവ് കോവിലകം. നിശ്ചല ഛായാഗ്രഹണം -ബെന്നറ്റ്, മേക്കപ്പ്-ജിതേഷ് പൊയ്യ . കോസ്റ്റ്യും ഡിസൈൻ ലിൻഡ ജീത്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. സഹസംവിധാനം – സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്‌ഷൻ കൺട്രോളർ.സിദ്ദു പനയ്ക്കൽ. പ്രൊഡക്‌ഷൻ എക്സികുട്ടീവ്: സേതു അടൂർ, പ്രൊഡക്‌ഷൻ മാനേജർ. പ്രണവ് മോഹൻ. ഫിനാൻസ് കൺട്രോളർ ശശിധരൻ കണ്ടാണിശ്ശേരിൽ.
Here is the details of cast and crew for Mohanlal starer Drishyam 2. The Jeethu Joseph directorial started rolling last day.