മാര്‍വല്‍ കോമിക്‌സ് പരമ്പരയിലെ പുതിയ ചിത്രം ക്യാപ്റ്റന്‍ മാര്‍വലിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 1990 കളില്‍ യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റ് ആയിരുന്ന കരോള്‍ ഡാന്‍വേഴ്‌സിന് ഒരു അപകടത്തെ തുടര്‍ന്ന് കരോളിന് അമാനുഷിക ശക്തി ലഭിക്കുന്നതാണ് സിനിമയുടെ പ്രമേയം.
റൂം എന്ന ചിത്രത്തിലൂടെ 2015ല്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ നേടിയ ബ്രൈ ലാസന്‍ ആണ് കേന്ദ്രകഥാപാത്രമായ ക്യാപ്റ്റന്‍ മാര്‍വല്‍ ആയി എത്തുന്നത്. അന്ന ബോഡനും റയാന്‍ ഫ്‌ലെകും ചേര്‍ന്ന്് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവര്‍ഷം മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യും.
Tags:Captain Marvel