‘ബ്രോ ഡാഡി’ എത്തി, ആദ്യ പ്രതികരണങ്ങള്‍ കാണാം

‘ബ്രോ ഡാഡി’ എത്തി, ആദ്യ പ്രതികരണങ്ങള്‍ കാണാം

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലും പൃഥ്വിരാജും മുഖ്യ വേഷങ്ങളിലെത്തുന്ന ‘ബ്രോ ഡാഡി’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനം തുടങ്ങി.


അര്‍ധരാത്രി മുതലാണ് ചിത്രം സ്ട്രീമിംഗിന് ലഭ്യമായിട്ടുള്ളത്. മോഹന്‍ലാലിന്‍റെ മകനായാണ് പൃഥ്വി എത്തുന്ന ചിത്രം ഫണ്‍ എന്‍റര്‍ടെയ്നര്‍ സ്വഭാവത്തിലുള്ളതാണ്.


മോഹന്‍ലാലിന്‍റെ അമ്മ വേഷത്തില്‍ മല്ലിക സുകുമാരന്‍ എത്തുന്നു.

മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. സൌബിന്‍ ഷാഹിര്‍, ലാലു അലക്സ്, ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.


പൃഥ്വി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫര്‍ ഗൌരവ സ്വഭാവമുള്ള ഒരു മാസ് എന്‍റര്‍ടെയ്നര്‍ ആയിരുന്നുവെങ്കില്‍ അതില്‍ നിന്നും വ്യത്യസ്‍തമായ ട്രീറ്റ്മെന്‍റാണ് ബ്രോഡാഡിക്കുള്ളത്.


ശ്രീജിത്തും ബിബിന്‍ മാളിയേക്കല്‍ തുടങ്ങിയവരാണ് രചന നിര്‍വഹിച്ചത്.

Prithviraj Sukumaran directorial BroDaddy is streaming now on Hotstar. Mohanlal, Prithviraj, Meena, Kalyani Priyadarshan in lead roles. Getting mixed responses.

Film scan Latest