പൃഥ്വിരാജ് സംവിധാനം ചെയ്ത പുതിയ മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജനുവരി അവസാന വാരത്തില്‍ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രമെത്തുമെന്നാണ് സൂചന. ഹൈദരാബാദില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. മോഹന്‍ലാലിന്‍റെ മകനായാണ് പൃഥ്വി എത്തുന്നതെന്നാണ് വിവരം. മോഹന്‍ലാലിന്‍റെ അമ്മയായി അഭിനയിക്കുന്നത് പൃഥ്വിയുടെ സ്വന്തം അമ്മയായ മല്ലിക സുകുമാരനാണ്
മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. സൌബിന്‍ ഷാഹിര്‍, മുരളി ഗോപി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ലൂസിഫര്‍ ഗൌരവ സ്വഭാവമുള്ള ഒരു മാസ് എന്‍റര്‍ടെയ്നര്‍ ആയിരുന്നുവെങ്കില്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്നറായിട്ടാണ് ‘ബ്രോ ഡാഡി’ എത്തുന്നത്. ശ്രീജിത്തും ബിബിന്‍ മാളിയേക്കല്‍ തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത്.
Prithviraj Sukumaran directorial BroDaddy’s first look is here. Mohanlal, Prithviraj, Meena, Kalyani Priyadarshan in lead roles.