‘ബ്രേക്ക് ദ റൂൾസ്’ നീസ്ട്രിമിൽ പ്രദർശനം തുടരുന്നു

‘ബ്രേക്ക് ദ റൂൾസ്’ നീസ്ട്രിമിൽ പ്രദർശനം തുടരുന്നു

ഇന്ത്യൻ സ്വാതന്ത്ര്യം സ്ത്രീ സ്വാതന്ത്ര്യം കൂടിയാണ് എന്ന് പറയുന്ന ഹ്രസ്വചിത്രം ബ്രേക്ക് ദ റൂൾസ് നീസ്ട്രിമിൽ പ്രദർശനം തുടരുന്നു. രാജ്യത്തെ നടുക്കുന്ന ക്രിമിനൽ കേസുകളിൽ പ്രതികൾക്കുവേണ്ടി വാദിക്കുന്ന കുപ്രസിദ്ധ ക്രിമിനൽ വക്കീൽ ബി.എ. ശർമ്മയും ബലാത്സംഗകേസിൽ നിന്നും പരമാവധി ശിക്ഷ കുറച്ചുകൊണ്ട് അയാൾ രക്ഷപ്പെടുത്തിയ പ്രതിയായ വിജയ്യും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. പ്രണവ് ഏക തിരക്കഥ എഴുതി സംവിധാനം ചെയ്ത്, മാമ്പ്ര ഫൗണ്ടേഷൻസിൻ്റെ ബാനറിൽ ഡോക്ടർ മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സുനിൽ സുഗതയാണ് ബി.എ. ശർമ്മയായി എത്തിയിരിക്കുന്നത്. വിജയ് ആയി അഭിനയിക്കുന്നത് സംവിധായകനും എഴുത്തുകാരനുമായ പ്രണവ് ഏക തന്നെയാണ്. ഭാഗ്യലക്ഷ്മി എസ്.ബി, പാർവതി മോഹൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.നീസ്ട്രിം ആപ്പിലൂടെയും നീസ്ട്രിമിന്റെ യൂട്യൂബ് ചാനലിലൂടെയും ഈ സിനിമ കാണാവുന്നതാണ് .

ഛായാഗ്രഹണം – ഉമ കുമാരപുരം, എഡിറ്റിങ് – പ്രേംസായി, സംഗീതം – ഷിയാദ് കബീർ, കലാസംവിധാനം – അനൂപ് കെ. ബേബി, വസ്ത്രാലങ്കാരം – സുകേഷ് താനൂർ, മേക്കപ്പ് – റോണക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷാജൻ എസ്. കല്ലായി, പ്രൊഡക്ഷൻ കൺട്രോളർ – വിപിൻ വർഗീസ്.

Pranav Eka directorial ‘Break the rules’ is successfully streaming via NeeStream.

Latest OTT