മാസ്റ്റര്‍ ബുക്കിംഗ് കേരളത്തിലും തകൃതി

ദളപതി വിജയ് നായകനാകുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ റിലീസ് കേരളത്തില്‍ ഉറപ്പിച്ചതിനു പിന്നാലെ ഓണ്‍ലൈന്‍ ബുക്കിംഗും തിയറ്ററുകളിലെ നേരിട്ടുള്ള ബുക്കിംഗും തുടങ്ങി. കേരളത്തിലെയും വലിയ ഇനീഷ്യല്‍ ക്രൌഡ് പുള്ളറാണ് വിജയ് എന്നതു കൊണ്ടും 9 മാസങ്ങള്‍ക്ക് ശേഷം തിയറ്ററില്‍ എത്തുന്ന സിനിമ എന്നതിനാലും വലിയ ആവശ്യകതയാണ് ടിക്കറ്റുകള്‍ക്ക് ലഭിക്കുന്നത്. ചില തിയറ്ററുകളില്‍ തിയറ്ററുകള്‍ക്ക് മുമ്പില്‍ ക്യൂവും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് രൂപപ്പെട്ടിട്ടുണ്ട്

നാളെ മാസ്റ്ററിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ആഗോള വ്യാപകമായി ഇറങ്ങും. ഹിന്ദി പതിപ്പ് ‘വിജയ് ദ മാസ്റ്റര്‍’ 14ന് ഇറങ്ങും. കൊറോണയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറന്നതിനു ശേഷം വരുന്ന രാജ്യത്തെ ഏറ്റവും വലിയ റിലീസാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പൊങ്കല്‍ സീസണില്‍ മറ്റ് വലിയ ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ തമിഴ്‍നാട്ടില്‍ 70 ശതമാനത്തിലേറേ തിയറ്ററുകള്‍ ലഭിക്കുമെന്നാണ് വിവരം. 50 ശതമാനം സീറ്റുകളിലാണ് ടിക്കറ്റ് നല്‍കാന്‍ അനുമതി. മാസ്റ്റര്‍ കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ മാജിക് ഫ്രെയിംസും വടക്കന്‍ ജില്ലകളില്‍ ഐഎഎംപി ഫിലിംസും വിതരണത്തിന് എത്തിക്കുന്നു. മറ്റ് ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ കേരളത്തിലും സ്ക്രീനുകളുടെ എണ്ണത്തില്‍ റെക്കോഡ് റിലീസാകും മാസ്റ്ററിന് ലഭിക്കുക.

വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതും സവിശേഷതയാണ്. മാളവിക മോഹന്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു ആര്‍ട്‌സ്/സയന്‍സ് കോളെജിലെ പ്രൊഫസറായ ജോണ്‍ ദുരൈരാജ് അഥവാ ജെഡി ആയാണ് വിജയ് എത്തുന്നത്. സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഡീന്‍ കൂടിയാണ് ഈ കഥാപാത്രമെന്നാണ് സൂചന. ശന്തനു, ഗൗരി കിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. അനിരുദ്ധിന്‍റേതാണ് സംഗീതം. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യക്തിയില്‍ നിന്നുമാണ് മാസ്റ്ററിന്റെ പ്രമേയം രൂപപ്പെട്ടത്.

Booking open for Thalapathy Vijay starrer Master in Kerala. The Lokesh Kanagaraj directorial has Vijay Sathupathi as villain.

Film scan Latest Other Language