മേപ്പടിയാന് മാറ്റമില്ല; ബുക്കിംഗ് തുടങ്ങി

മേപ്പടിയാന് മാറ്റമില്ല; ബുക്കിംഗ് തുടങ്ങി

കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതും നിയന്ത്രണങ്ങള്‍ കനത്തതും കണക്കിലെടുത്ത് പല വലിയ ചിത്രങ്ങളും റിലീസ് മാറ്റിവെച്ചെങ്കിലും ഈ വാരാന്ത്യത്തില്‍ മുന്‍ നിശ്ചയ പ്രകാരം ചില ചിത്രങ്ങളുടെ റിലീസ് നടക്കും. ഉണ്ണി മുകുന്ദന്‍ ചിത്രം ‘മേപ്പടിയാന്‍’ ആണ് ഇതില്‍ പ്രധാനം. ഉണ്ണി മുകുന്ദന്‍ തന്‍റെ കരിയറില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രത്തിന്‍റെ ബുക്കിംഗ് തുടങ്ങി.

നവാഗതനായ വിഷ്ണു മോഹന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 14ന് തിയറ്ററുകളിലെത്തും. ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, അലെന്‍സിയര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. രാഹുല്‍ സുബ്രമണ്യമാണ് സംഗീതം ഒരുക്കുന്നത്. നീല്‍ ഡി കുന്‍ഹ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Booking started for Unni Mukundan’s Meppadiyan. Debutante director Vishnu Mohan helmed the movie. Unni himself bankrolled the project. Will release on Jan 14.

Film scan Latest