New Updates

മാമാങ്കം ബുക്കിംഗ് തുടങ്ങി, കളമൊരുങ്ങുന്നത് എക്കാലത്തെയും വലിയ മോളിവുഡ് റിലീസിന്

മാമാങ്കം ബുക്കിംഗ് തുടങ്ങി, കളമൊരുങ്ങുന്നത് എക്കാലത്തെയും വലിയ മോളിവുഡ് റിലീസിന്

55 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങി മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, പതിപ്പുകളിലും ഒരേ സമയം റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ കേരളത്തിലെയും ഗള്‍ഫ്, യുഎസ് വിപണികളിലെയും ബുക്കിംഗ് തുടങ്ങി. മലയാളത്തില്‍ നിന്നുള്ള എക്കാലത്തെയും വലിയ റിലീസായാണ് ചിത്രം എത്തുന്നത്. എല്ലാ വിപണികളിലും ഇതുവരെ ഒരു മോളിവുഡ് ചിത്രം റിലീസ് ചെയ്തിട്ടുള്ളതിനേക്കാള്‍ സ്‌ക്രീനുകള്‍ മാമാങ്കത്തിനുണ്ട്. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് 2 മണിക്കൂര്‍ 37 മിനുറ്റ് ദൈര്‍ഘ്യമാണ് എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിക്ക് ഉള്ളത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മിച്ച ചിത്രം കേരളത്തില്‍ ഇതിനകം 430ഓളം സ്‌ക്രീനുകള്‍ ഉറപ്പിച്ചുവെന്നാണ് സൂചന.

മുഴുവന്‍ സ്‌ക്രീനുകളിലെയും ബുക്കിംഗ് തുടങ്ങിയിട്ടില്ല. തൃശൂര്‍ രാഗം പോലെ സംസ്ഥാനത്തെ ഏറ്റവും വലിയ തിയറ്ററുകളിലൊന്നില്‍ ആദ്യ ദിന ടിക്കറ്റുകള്‍ ഏറക്കുറേ മുഴുവനായി മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റഴിക്കപ്പെട്ടു. ചിത്രം ഡിസംബര്‍ 12നാണ് തിയറ്ററുകളിലെത്തുന്നത്. ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, പ്രാചി ടെഹ്‌ലാന്‍, സിദ്ദിഖ്, അനു സിതാര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Booking open for Mammootty’s magnum opus Mamangam. The M Padmakumar directorial will hit screens on Dec 12.

Previous : കതിര്‍ നായകനാകുന്ന ജഡാ, കേരള തിയറ്റര്‍ ലിസ്റ്റ്

Related posts