New Updates
  • ജസ്റ്റ് ജോയ് കുഞ്ചാക്കോ ബോബൻ ചിത്രം ‘മോഹൻകുമാർ ഫാൻസ്’

  • ദുൽഖർ ചിത്രം ‘കെകെകെ’യിലെ ആദ്യ വീഡിയോ ഗാനം

  • ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ട്രെയ്‌ലര്‍ കാണാം

  • നിവിന്‍ പോളിയുടെ പടവെട്ടില്‍ മഞ്ജു വാര്യര്‍

  • 1 കോടി കാഴ്ചക്കാരെ പിന്നിട്ടു, യൂട്യൂബിനെ ഇളക്കിമറിച്ച് വിജയുടെ ‘കുട്ടി സ്റ്റോറി’

  • 8 ദിവസത്തില്‍ 13 കോടി പിന്നിട്ട് അയ്യപ്പനും കോശിയും

  • 2 സ്റ്റേറ്റ്‌സ് ഫെബ്രുവരി 28ലേക്ക് മാറ്റി

  • ട്രാന്‍സില്‍ മത്തായിച്ചനായി സൗബിന്‍ പാടിയ പാട്ട്

  • അന്ന ബെന്നിന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വിഡിയോ

കായംകുളം കൊച്ചുണ്ണിയുടെ ബുക്കിംഗ് ഓപ്പണ്‍

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണി ഒരുങ്ങുന്നത് മലയാളം കണ്ട എക്കാലത്തെയും വലിയ റിലീസിന്. ഒക്‌റ്റോബര്‍ 11ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി. 300+തിയറ്ററുകള്‍ ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു. ആദ്യമായാണ് ഒരു മലയാള ചിത്രം കേരളത്തില്‍ മാത്രം 300നു മുകളില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഇന്ത്യയൊട്ടാകെയുള്ള സെന്ററുകളിലെ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യ ദിനങ്ങളിലെ ടിക്കറ്റിന് ഇതിനകം വലിയ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്.

ഓണം റിലീസായി പുറത്തിറങ്ങാനിരുന്ന ചിത്രം കേരളം നേരിട്ട പ്രളയക്കെടുതി കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. ഇപ്പോള്‍ നിശ്ചയിച്ച റിലീസ് തീയതിക്ക് ഒരു പ്രത്യേകതയുണ്ട്. നിവിന്‍പോളിയുടെ ജന്‍മ ദിനമാണ് അന്ന്. നിവിനിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി.
320 തിയറ്ററുകളില്‍ റിലീസ് ചെയ്ത ബാഹുബലി 2 ആണ് കേരളത്തില്‍ ഇതുവരെ ഏറ്റവുമധികം തിയറ്ററുകളില്‍ ഒരുമിച്ചെത്തിയത്. 309 സ്‌ക്രീനുകളുമായി അജിത് ചിത്രം വിവേഗം രണ്ടാം സ്ഥാനത്തുണ്ട്. കബാലി 306 സ്‌ക്രീനുകളിലും മെര്‍സല്‍ 295 സ്‌ക്രീനുകളിലും റിലീസ് ചെയ്തു. 253 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം വില്ലനാണ് കേരള ബോക്‌സ്ഓഫിസില്‍ റിലീസില്‍ മുന്നില്‍ നില്‍ക്കുന്ന മലയാള ചിത്രം.

ബോബിസഞ്ജയ് തിരക്കഥ എഴുതിയ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്.
18 സംഘടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. 40 കോടിയോളം രൂപയുടെ ബജറ്റില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിനായി ഏറെ ക്ഷമയും അര്‍പ്പണ മനോഭാവവും നിവിന്‍ പോളി പ്രകടമാക്കി.

പിരീഡ് സിനിമ എന്ന നിലയില്‍ ആര്‍ട്ട് വിഭാഗത്തിനു മാത്രമായി എട്ടു കോടിയോളം രൂപ ചെലവു വന്നുവെന്നും 400ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ ഭാഗമാണെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Related posts