പ്രജേഷ് സെന്‍ സംവിധാനത്തില്‍ ജയസൂര്യ മുഖ്യ വേഷത്തിലെത്തുന്ന ‘വെള്ളം’ എന്ന ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്. കൊറോണ ലോക്ക്ഡൌണിന് ശേഷം ആദ്യമായി തിയറ്ററുകളില്‍ എത്തുന്ന മലയാള ചിത്രമാണ് വെള്ളം. ഇപ്പോള്‍ ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ്. സംയുക്താ മേനോനാണ് നായിക. ഇത് ആദ്യമായാണ് ജയസൂര്യയും സംയുക്തയും ഒരുമിച്ച് അഭിനയിക്കുന്നത്. കണ്ണൂര്‍, തളിപ്പറമ്ബ് ഭാഗങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്.
സിദ്ദിഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, നിര്‍മ്മല്‍ പാലാഴി, ഇടവേ ഇടവേള ബാബു, വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍, സ്‌നേഹാ, പ്രിയങ്ക, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തില്‍ ജയസൂര്യക്ക് എന്നാണ് സൂചന.വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരം ചിത്രത്തില്‍ എത്തുന്നുണ്ട്.
ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു.പി.നായര്‍, ജോണ്‍ കുടിയാന്മല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. സംഗീതം- ബിജിപാല്‍ . റോബി രാജ് വര്‍ഗീസാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ബിജിത് ബാല. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
Booking open for Jayasurya starrer ‘Vellam’. Samyuktha Menon essaying the female lead in this Prajesh Sen directorial. January 22 release announced.