തമിഴ് സൂപ്പര്‍താരം വിജയുടെ വീട്ടില്‍ ബോംബ് വെക്കുമെന്ന് ഫോണ്‍ സന്ദേശം. ആറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം ബിഗില്‍ തിയറ്ററുകളില്‍ വലിയ വിജയത്തിലേക്ക് നീങ്ങുന്നതിനിടെ ആണ് തമിഴ്‌നാട് പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തിയത്. സാലിഗ്രാമിലുള്ള വിജയിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും ഇത് ഉടന്‍ പൊട്ടുമെന്നുമാണ് അജ്ഞാതന്‍ പറഞ്ഞത്.
വിജയിന്റെ അച്ഛന്‍ എസ് എ ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമാണ് ഇപ്പോള്‍ സാലിഗ്രാമിലുള്ള വസതിയില്‍ ഉള്ളത്. പൊലീസ് ഇവിടെയെത്തി വിവരം അറിയിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. വിജയ് ഭാര്യക്കും മക്കള്‍ക്കും ഒപ്പം പനൈയൂരിലെ വീട്ടിലാണ് അല്‍പ്പകാലമായി കഴിയുന്നത്. അവിടെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ചെന്നൈയിലുള്ള ഒരു യുവാവിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Bomb threat to Thalapathy Vijay’s house. Police tightened security and arrested one person.