ശ്രീലങ്കയിലെ എല്‍ടിടിഇ തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ ജീവിത കഥ പറയുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. സീറും പുലി എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം ജി വെങ്കടേഷ് കുമാറാണ് സംവിധാനം ചെയ്യുന്നത്. തമിഴ് സ്വയംഭരണത്തിനായി രൂപം കൊണ്ട സംഘടന പിന്നീട് സായുധ ആക്രമണങ്ങളിലൂടെ കുപ്രസിദ്ധിയിലേക്ക് നീങ്ങുകയും ഒടുവില്‍ ശ്രീലങ്കന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പ്രഭാകരന്‍ കൊല്ലപ്പെടുകയുമായിരുന്നു. ഇതിനോട് സമാനമായ പ്രമേയം കൈകാര്യം ചെയ്ത തന്റെ ചിത്രം ‘ നീലം’ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് നേരിടേണ്ടി വരുകയും ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമം വിഫലമാവുകയും ചെയ്ത സാഹചര്യത്തിലാണ് സംവിധായകന്‍ വെങ്കിടേഷിന്റെ പുതിയ അറിയിപ്പ്.
അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ പ്രഭാകരനായി വേഷമിടുന്നത് ബോബി സിംഹയാണ്. തമിഴ്‌നാട്ടില്‍ തന്നെയായിരിക്കും പൂര്‍ണമായും ചിത്രീകരിക്കുക.
Tags:Bobby SimhaSeerum PuliVelupillai PrabhakaranVenkatesh Kumar