ഒടിയന്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ അടുത്തതായി ജോയിന്‍ ചെയ്യുന്നത് രഞ്ജിത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയിലാണ്. ലണ്ടനില്‍ ഏറക്കുറേ പൂര്‍ണമായും ചിത്രീകരിക്കുന്ന ബിലാത്തിക്കഥയില്‍ നേരത്തേ മമ്മൂട്ടിയെ ആണ് അതിഥി താരമായി നിശ്ചയിച്ചിരുന്നത്. 10 ദിവസമാണ് മമ്മൂട്ടി ചിത്രത്തിന് നല്‍കിയത്. ചില അസൗകര്യങ്ങളെ തുടര്‍ന്ന് മമ്മൂട്ടി പിന്‍മാറിയതോടെ ഈ വേഷം മോഹന്‍ലാല്‍ ഏറ്റൈടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴത് ചെറിയ അതിഥി കഥാപാത്രമല്ലെന്നും കൂറേക്കൂടി രംഗങ്ങളില്‍ എത്തുന്ന പ്രധാന കഥാപാത്രമായി മാറിയിട്ടുണ്ടെന്നുമാണ് സൂചന.
45 ദിവസമാണ് ബിലാത്തിക്കഥയ്ക്ക് മോഹന്‍ലാല്‍ നീക്കിവെച്ചിട്ടുള്ളത്. ഇതിനിടെ ലണ്ടനില്‍ ചില സ്‌റ്റേജ് പരിപാടികളിലും മോഹന്‍ലാല്‍ പങ്കെടുക്കുമെന്നാണ് സൂചന. നിരഞ്ജനും അനുസിതാരയും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയ കഥയാണ് ബിലാത്തിക്കഥ. ഇവര്‍ അകപ്പെടുന്ന ഒരു പ്രതിസന്ധിയില്‍ സഹായമായി എത്തുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്.