മമ്മൂട്ടി ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ‘ബിലാല്‍’. ബിഗ് ബി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മെഗാസ്റ്റാറിന്‍റെ സ്റ്റൈലിഷ് ക്ലാസ് കഥാപാത്രത്തിന്‍റെ തിരിച്ചുവരവ് മലയാളത്തിലെ എക്കാലത്തെയും വലിയ പ്രഖ്യാപനങ്ങളിലൊന്നായി മാറിയിരുന്നു. മോളിവുഡിലെ ഒരുവിധം എല്ലാ താരങ്ങളും ബിലാലിന്‍റെ പ്രഖ്യാപനം പങ്കുവെച്ചിരുന്നു.
എന്നാല്‍, പിന്നീട് ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാണ് പുരോഗമിച്ചത്. ഒടുവില്‍ തിരക്കഥയ്ക്ക് അന്തിമ രൂപം നല്‍കി ഷൂട്ടിംഗിലേക്ക് നീങ്ങവേയാണ് കൊറോണ മഹാമാരി വില്ലനായത്. തുടര്‍ന്ന് ഷൂട്ടിംഗുകള്‍ പുനരാരംഭിച്ചപ്പോഴും ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നോട്ടുപോകാനാകാത്ത ചിത്രം എന്ന നിലയില്‍ അമല്‍ നീരദും മമ്മൂട്ടിയും ബിലാല്‍ മാറ്റിവെച്ച ഭീഷ്മ പര്‍വത്തിലേക്ക് നീങ്ങി.
ഇപ്പോള്‍ 2022ല്‍ ബിലാല്‍ യാഥാര്‍ത്ഥ്യമാകുന്നതിലേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. കേരളത്തിനു പുറത്തും രാജ്യത്തിനു പുറത്തുമുള്ള ഷൂട്ടിംഗുകള്‍ക്കും ആള്‍ക്കൂട്ടം ഉള്‍പ്പെടുന്ന ഷൂട്ടിംഗുകള്‍ക്കുമുള്ള തടസങ്ങള്‍ അധികം താമസിയാതെ പൂര്‍ണമായും മാറുമെന്ന കണക്കുകൂട്ടലിലാണ് സംഘം. മമ്മൂട്ടിയുടെ പെഴ്സണല്‍ അസിസ്റ്റന്‍റും ഫാന്‍സ് പ്രസിഡന്‍റും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനുമായ റോബര്‍ട്ട് ജിന്‍സ് പുറത്തുവിട്ട ഒരു ഫാന്‍മെയ്സ് പോസ്റ്ററാണ് ബിലാല്‍ അധികം വൈകില്ലെന്നും ഒരു അപ്ഡേറ്റ് ഉടന്‍ ഉണ്ടായേക്കുമെന്നുമുള്ള പ്രതീക്ഷകള്‍ നല്‍കുന്നത്.
” കാതുകൾ കൂർപ്പിച്ചു വെച്ചോളൂ. കണ്ണുകൾ ഇമവെട്ടാതെ നോക്കി നിന്നോളൂ. അവൻ വരും #Bilal’ എന്ന ക്യാപ്ഷനോടെയാണ് ജിന്‍സ് ഫാന്‍മെയ്ഡ് പോസ്റ്റര്‍ പങ്കുവെച്ചത്.
Mammootty’s much awaited Bilal will start soon asper the nearest sources. The Amal Neerad directorial is one of the most anticipated film in 2022.