ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിനു ശേഷം പ്രജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായക വേഷത്തിലെത്തുന്നു. സംവൃത സുനിലാണ് നായികയാകുന്നത്.
സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. തനിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിതെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുകയാണ്.ആറു വര്‍ഷം മുമ്പ് ‘അയാളും ഞാനും തമ്മില്‍’ എന്ന ചിത്രത്തിലാണ് അവസാനമായി സംവൃത അഭിനയിച്ചത്.
അലന്‍സിയര്‍ , സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാര്‍ ,ദിനേശ് പ്രഭാകര്‍, മുസ്തഫ , ബീറ്റോ , ശ്രീലക്ഷ്മി, ശ്രുതി ജയന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനേതാക്കളാണ്.
ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്ന്് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ഛായാഗ്രഹണം: ഷഹനാദ് ജലാല്‍. ചിത്രസംയോജനം : രഞ്ജന്‍ എബ്രഹാം. സംഗീതം : ഷാന്‍ റഹമാന്‍. കലാസംവിധാനം : നിമേഷ് താനൂര്‍. വസ്ത്രാലങ്കാരം : സമീറ സനീഷ്. മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍ പി.ആര്‍.ഒ : വാഴൂര്‍ ജോസ് സീതാലക്ഷ്മി. നിശ്ചലഛായാഗ്രാഹണം : രോഹിത് കെ സുരേഷ്. ഫെബ്രുവരി 1ന് റിലീസ് ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്.
Tags:biju menonG prajeethSajeev Pazhoorsamvritha sunilSathyam Paranjal Vishwasikkuvo?