ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 41 (നാല്‍പ്പത്തിയൊന്ന്)ന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. പി ജി പ്രഗീഷ് രചന നിര്‍വഹിച്ച ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. 41 ദിവസത്തെ മണ്ഡലവ്രതം ചിത്രത്തിന്റെ പശ്ചാത്തലമായുണ്ട്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നവംബര്‍ 8ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്.
തലശേരി, തൃശൂര്‍, മടിക്കേരി, വാഗമണ്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ട്രാവല്‍ സ്വാഭാവമുള്ള നാല്‍പ്പത്തിയൊന്നിലൂടെ ലാല്‍ജോസ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. കണ്ണൂരില്‍ നിന്നുള്ള അമച്വര്‍ നാടക കലാകാരന്‍മാരും മറ്റ് കലാകാരന്‍മാരും ചിത്രത്തിന്റെ ഭാഗമാണ്. എല്‍ജെ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുന്നത്. എസ് കുമാര്‍ ക്യാമറയും രഞ്ജന്‍ കുമാര്‍ എഡിറ്റിംഗും നിര്‍വഹിച്ചു. ബിജിപാലിന്റേതാണ് സംഗീതം.
Biju Menon and Nimisha Sajayan are coming together for ‘Nalpathiyonnu’. Lal Jose directorial censored with clean U. Eyeing Nov 8 release.