ഗാംഗ്സ്റ്റര്‍ കോമഡിയായി ഒരുങ്ങിയ ബിജുമേനോന്‍ ചിത്രം പടയോട്ടത്തിന്റെ ആദ്യ പ്രൊമോ സോംഗ് ടീസര്‍ പുറത്തിറങ്ങി. റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത പടയോട്ടം ഉടന്‍ തിയറ്ററുകളിലെത്തും. സംവിധായകരായ ലിജോ ജോസ് പല്ലിശേരിയും ബേസില്‍ ജോസഫും ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നുണ്ട്. അതിഥി വേഷത്തില്‍ അനു സിതാരയും എത്തും. ഹരീഷ്, സുധി കോപ്പ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.
തിരുവനന്തപുരത്തെ ഒരു ഗുണ്ടാ തലവനായാണ് ബിജുമേനോന്‍ ചിത്രത്തില്‍ എത്തുന്നത്. ഇയാള്‍ കാസര്‍ഗോഡേക്ക് നടത്തുന്നൊരു യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. അരുണ്‍ എ ആറും അജയ് രാഹുലും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മിക്കുന്നത് സോഫിയ പോളാണ്.
Tags:biju menonpadayottamrafeeq ibrahim