Select your Top Menu from wp menus
New Updates

ബിജു മേനോന്‍-പാര്‍വതി ചിത്രം പുരോഗമിക്കുന്നു

ബിജു മേനോനും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. പ്രശസ്​ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീന്‍, സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. ആഷിഖ് അബുവിന്‍റെ ഒപിഎം ഡ്രീം മിൽ, സന്തോഷ് ടി കുരുവിളയുടെ മൂണ്‍ ഷോട്ട് എൻറർടൈൻമെൻസുമായി ചേർന്നാണ്​ ചിത്രം നിര്‍മിക്കുന്നത്​. കോട്ടയത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്​.

ജി ശ്രീനിവാസ റെഡ്ഡി കാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിർവഹിക്കുന്നു. യാക്‌സണ്‍ ഗാരി പെരേര- നേഹാ നായര്‍ ടീമാണ് സംഗീത സംവിധാനം. സംവിധായകന്‍ രതീഷ് പൊതുവാള്‍ പ്രൊജക്ട് ഡിസൈനര്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നിരവധി സൂപ്പൾഹിറ്റ്​ ബോളിവുഡ്​ ചിത്രങ്ങൾക്ക്​ കാമറ ചലിപ്പിച്ച സാനു വി ജോൺ മഹേഷ്​ നാരായണ​െൻറ ടേക്ക്​ ഒാഫ്​, മാലിക്​ എന്നീ ചിത്രങ്ങളിലും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25ലും പ്രവർത്തിച്ചിട്ടുണ്ട്​. കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപത്തി​െൻറ ഛായാഗ്രാഹകനും അദ്ദേഹമായിരുന്നു.

Biju Menon joins Parvathy Thiruvothu and Sharaffudheen in new film. The Sanu John Varghese directorial is progressing.

Related posts