ബിഗ് ബോസ് സീസണ്‍ 3 തുടങ്ങുന്നു 14 മുതല്‍

ബിഗ് ബോസ് സീസണ്‍ 3 തുടങ്ങുന്നു 14 മുതല്‍

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്‍റെ മൂന്നാം സീസണിന് തുടക്കമാകുന്നു. സൂപ്പര്‍താരം മോഹന്‍ലാല്‍ അവതാരകനായി എത്തി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഷോ ഫെബ്രുവരി 14നാണ് തുടങ്ങുന്നത്. ആദ്യ സീസണില്‍ നടനും അവതാരകനുമായ സാബുമോന്‍ അബ്ദുസമദ് വിജയിയാപ്പോള്‍ രണ്ടാം സീസണ്‍ ഫൈനലില്‍ എത്തും മുമ്പ് നിര്‍ത്തുകയായിരുന്നു.

മൂന്നാം സീസണിലെ മല്‍സരാര്‍ത്ഥികളെ കുറിച്ച് ഇതിനകം നിരവധി അഭ്യൂഹങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സീസണില്‍ എന്നതു പോലെ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധേയരായവരുടെ സാന്നിധ്യം മൂന്നാം സീസണിലും കാര്യമായി ഉണ്ടാകും. 14ന് നടക്കുന്ന അവതരണ ചടങ്ങിലാണ് മല്‍സരാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

BiggBoss Malayalam season 3 is starting from Feb 14th. Super star Mohanlal will anchor the 3rd season as well.

Latest Upcoming