ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്റെ രണ്ടാം സീസണ്‍ ഉടന്‍ ആരംഭിക്കും. മോഹന്‍ലാല്‍ തന്നെ രണ്ടാം ഭാഗത്തിലും അവതാരകനായി എത്തിയേക്കും. കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് തമിഴ് പതിപ്പിന്റെ പുതിയ സീസണിന് കഴിഞ്ഞയാഴ്ചയാണ് തുടക്കമായത്. സംവിധായകന്‍ ചേരനും രണ്ട് ശ്രീലങ്കന്‍ തമിഴരും ഉള്‍പ്പടെയുള്ള മല്‍സരാര്‍ത്ഥികളാണ് ഇത്തവണത്തെ തമിഴ് പതിപ്പിലുള്ളത്.
മലയാളം ബിഗ്‌ബോസ് ആദ്യ സീസണിന്റെ തുടക്കത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും അവസാന ഘട്ടമായതോടെ എല്ലാ വിഭാഗം പ്രേക്ഷകരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ ഷോയ്ക്ക് കഴിഞ്ഞിരുന്നു. സാബുമോന്‍ അബ്ദുസമദ് ആയിരുന്നു ആദ്യ സീസണിലെ വിജയി. പേളി മാണി രണ്ടാം സ്ഥാനത്ത് എത്തി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബെഡായി ബംഗ്ലാവിനിടെ നടന്‍ മുകേഷാണ് ബിഗ്‌ബോസിന്റെ പുതിയ സീസണ്‍ ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചത്. ഇതിനാല്‍ മുകേഷ് ആയിരിക്കും അവതാരകന്‍ എന്നും സൂചനയുണ്ട്. മോഹന്‍ലാല്‍ തന്റെ ആദ്യ സംവിധാന സംരംഭം ഉള്‍പ്പടെയുള്ള വന്‍ പ്രൊജക്റ്റുകളുടെ തിരക്കുകളില്‍ ആയതിനാലാണ് ഇത്തരമൊരു അഭ്യൂഹം ശക്തമാകുന്നത്.
Bigboss Malayalam season 2 will start soon. Actor Mukesh may host the second season. Mohanlal anchored the first season. More details yet to come.