മീശമാധവന്‍, കുഞ്ഞിരാമായണം, ആമി, പാവാട തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ദിനേഷ് പ്രഭാകര്‍ നായകനാകുന്ന ‘പ്രകാശന്റെ മെട്രോ’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ബിഗ്‌ബോസ് വിജയി സാബുമോനും പ്രധാന വേഷത്തില്‍ എത്തുന്നു. സാബുമോന്റെ കഥാപാത്രത്തെ വ്യക്തമാക്കുന്ന ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
സൈനു സുല്‍ത്താന്‍ ഫിലിംസിനു വേണ്ടി ഹസീന സുനീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനഘ ജാനകിയാണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് മിത്രനാണ്. ലിജു മാത്യു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ