ഫസ്റ്റ് ഷോകളും മുടങ്ങും, തിയറ്റര്‍ പ്രവര്‍ത്തനം രാത്രി 7 വരെ

ഫസ്റ്റ് ഷോകളും മുടങ്ങും, തിയറ്റര്‍ പ്രവര്‍ത്തനം രാത്രി 7 വരെ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. തിയറ്ററുകളുടെ പ്രവര്‍ത്തി സമയം 7 മണിവരെയാക്കി കുറച്ച സാഹചര്യത്തില്‍ സാധാരണ പ്രദര്‍ശന സമയങ്ങളില്‍ മാറ്റം വരും. അവസാന ഷോ 5.00 മണിക്ക് മുന്‍പേ തുടങ്ങേണ്ടി വരുന്നതോടെ മിക്കവാറും തിയറ്ററുകള്‍ രണ്ടാഴ്ച കാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് സാധ്യത. ഒക്കുപ്പന്‍സി 50 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറയ്ക്കാനും സെക്കന്‍ഡ് ഷോ ഒഴിവാക്കാനുമുള്ള നിബന്ധനയും കഴിഞ്ഞയാഴ്ച നിലവില്‍ വന്നിരുന്നു.

ലോക്ക്ഡൗണിന് ശേഷം വീണ്ടും തുറന്ന തിയറ്ററുകള്‍ക്ക് ആദ്യ ദിനങ്ങളില്‍ വിജയ് ചിത്രം മാസ്റ്റര്‍ നല്‍കിയ ഒരു ആശ്വാസം മാത്രമാണ് മാര്‍ച്ച് വരെ ഉണ്ടായിരുന്നത്. എന്നാല്‍ മാര്‍ച്ചില്‍ സെക്കന്‍ഡ് ഷോകള്‍ അനുവദിച്ചതും മമ്മൂട്ടി ചിത്രം പ്രീസ്റ്റ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിച്ചതും വണ്‍ ശരാശരി കളക്ഷന്‍ നേടിയതും മറ്റ് ചിത്രങ്ങളുടെ റിലീസും വീണ്ടെടുപ്പിന്റെ പ്രതീക്ഷകള്‍ നല്‍കി. എന്നാല്‍ അതിനിടെയാണ് സ്ഥിതിഗതികള്‍ വീണ്ടും വഷളായത്.

Big crisis again for Theaters due to Covid 19 second wave Theaters shouldn’t run after 7.00 PM. Show timings will change.

Film scan Latest