Silma

‘ഭൂമിയിലെ മനോഹര സ്വകാര്യം’ ട്രെയ്‌ലര്‍ കാണാം

Bhoomiyile Manohara Swakaryam

ഷൈജു അന്തിക്കാട് സംവിധാനം നിര്‍വഹിച്ച് ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും മുഖ്യ വേഷങ്ങളിലെത്തുന്ന പ്രണയ ചിത്രമാണ് ‘ഭൂമിയിലെ മനോഹര് സ്വകാര്യം’. ശാന്തകുമാര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ലാല്‍, ഷൈന്‍ ടോം ചാക്കോ, സുധീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

സച്ചിന്‍ ബാലു സംഗീതം നല്‍കുന്ന ചിത്രത്തിലെ പാട്ടുകളെഴുതിയത് വയലാര്‍ ശരത് ചന്ദ്രവര്‍മ, അന്‍വര്‍ അലി, മനു മഞ്ജിത്ത് എന്നിവരര്‍ ചേര്‍ന്നാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദീപക് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.

Shyju Anthikad directorial ‘Bhoomiyile Manohara Swakaryam’ gearing for release. Deepak Parambol and Prayaga Martin in lead roles. The movie is written by A Shanthakuamr. Here is the trailer.