സച്ചിയുടെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങി നിരൂപകരുടെയും പ്രേക്ഷകരുടെയും മികച്ച അഭിപ്രായങ്ങള്‍ ഒരു പോലെ സ്വന്തമാക്കിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് ഭീംല നായക് റിലീസിലേക്ക് നീങ്ങുകയാണ്. ത്രിവിക്രം തിരക്കഥയൊരുക്കി സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം ചിത്രം ഫെബ്രുവരി 25നാണ് തിയറ്ററുകളിലെത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്.
പവന്‍ കല്യാണ്‍ ‘ഭീംലനായിക്’ എന്ന കേന്ദ്ര കഥാപാത്രമായി എത്തുമ്പോള്‍ റാണ ദഗ്ഗുപതി ആണ് ഡാനിയല്‍ ശേഖര്‍ എന്ന മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്.സിത്താര എന്റര്‍റ്റെന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് എസ് തമന്‍ സംഗീതം നല്‍കുന്നു. മലയാളത്തില്‍ മൂന്നു മണിക്കൂറോളം ദൈര്‍ഘ്യം ചിത്രത്തിനുണ്ടായിരുന്നെങ്കില്‍ തെലുങ്കില്‍ രണ്ടര മണിക്കൂറില്‍ കുറവാണ്. മലയാളത്തില്‍ രണ്ടു കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന ട്രീറ്റ്‍മെന്‍റായിരുന്നു എങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ പൊലീസ് കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ചാണ് ചിത്രം നീങ്ങുക.
Here is the trailer for ‘Ayyappanum Koshiyum’ Telugu remake ‘Bheemla Nayak’. Pawan Kalyan and Rana Daggubati essaying the lead roles in this Sagar K Chandra directorial.