‘ഭീമന്‍റെ വഴി’ ആമസോണ്‍ പ്രൈമിലെത്തി

‘ഭീമന്‍റെ വഴി’ ആമസോണ്‍ പ്രൈമിലെത്തി

കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദ് ജോസും മുഖ്യ വേഷങ്ങളില്‍ എത്തിയ ‘ഭീമന്‍റെ വഴി’ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിനെത്തി. തമാശ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഒടിടി റിലീസിനു ശേഷം മികച്ച അഭിപ്രായങ്ങളാണ് ചിത്രം ഏറെയും സ്വന്തമാക്കുന്നത്.

ചിന്നു ചാന്ദ്നി നായികയായി എത്തുന്നു. ജിനുജോസഫും പ്രധാനപ്പെട്ടൊരു വേഷത്തിലുണ്ട്. ചെമ്പോസ്‌കൈ മോഷന്‍ പിക്‌ച്ചേഴ്‌സും ഒപിഎം സിനാമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തിന് ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. വിഷ്ണു വിജയന്‍ സംഗീതവും നിസാം കാടിരി എഡിറ്റിംഗും നിര്‍വഹിക്കും.

Ashraf Hamza directorial ‘Bheemante Vazhi’ is now live for streaming via Amazon Prime on Dec 31st. Kuchacko Boban, Chemnan Vinod Jose, and Chinnu Chandini in lead roles.

Latest Upcoming