മലയാളികളുടെ പ്രിയനടി ഭാവന ഇന്നലെയാണ് വിവാഹിതയായത്. കൃഷ്ണന്റെയും രാധയുടെയും ചിത്രം പതിച്ച സ്വര്‍ണ നിറത്തിലുള്ള കാഞ്ചീപുരം സാരിയിലാണ് താരം വിവാഹ ദിനത്തില്‍ തിളങ്ങിയത്. ഭാവനയെ അണിയിച്ചൊരുക്കിയത് രഞ്ജു രന്‍ജിമാര്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഭാവനയ്ക്കായി വിവാഹ മേക്കപ്പ് ചെയ്യുമ്പോള്‍ ബോളിവുഡ് ചിത്രം പത്മാവതിലെ ദീപികാ പദുകോണിന്റെ രൂപമാണ് തന്റെ മനസിലുണ്ടായിരുന്നതെന്ന് രഞ്ജു ഒരു അഭിമുഖത്തില്‍ പറയുന്നു. വസ്ത്രത്തോട് ഇണങ്ങുന്ന പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളാണ് ഭാവന ധരിച്ചിരുന്നത്. സാരിയില്‍ കൃഷ്ണനും രാധയും ചെയ്‌നില്‍ ഗണപതിയും ഉണ്ടായിരുന്നു.
Tags:bhavana