ബോയ്‌സ് എന്ന ശങ്കര്‍ ചിത്രത്തിലൂടെ അരങ്ങേറിയ ഭരത് വിവിധ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനാണ്. ആദ്യ വര്‍ഷങ്ങള്‍ക്കു ശേഷം നായകനിരയിലേക്ക് ഉയരാന്‍ സാധിക്കാതിരുന്ന താരം ഇപ്പോള്‍ ശക്തമായൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ശാരംഗ് സംവിധാനം ചെയ്യുന്ന നടുവന്‍ എന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിലാണ് ഭരത് മുഖ്യ വേഷത്തില്‍ എത്തുന്നത്. അപര്‍ണ വിനോദാണ് നായിക.
തമിഴകത്ത് ഇപ്പോള്‍ ത്രില്ലര്‍ ചിത്രങ്ങളുടെ കാലഘട്ടമാണ്. കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ ഒരു ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ഷൂട്ടിംഗ് ഏറക്കുറേ പൂര്‍ത്തിയായിക്കഴിഞ്ഞു. യുവ ക്യാമറ കൈകാര്യം ചെയ്യുന്നു. ധരണിന്റേതാണ് സംഗീതം.