ഇന്നലെ- സുരേഷ് ഗോപി
പദ്മരാജന്‍ സംവിധാനം ചെയ്ത ഇന്നലെയുടെ ക്ലൈമാക്‌സിലാണ് സുരേഷ് ഗോപിയുടെ കഥാപാത്രം എത്തുന്നത്. തന്റെ ഭാര്യയാണ് മറ്റൊരാളുമായുള്ള വിവാഹത്തിന് ഒരുങ്ങുന്നത് എന്ന് വ്യക്തമായിട്ടും അവളുടെ ഓര്‍മയില്‍ ഒരിടത്തും താനില്ലെന്ന് തിരിച്ചറിഞ്ഞ് വികാരങ്ങള്‍ ഒതുക്കി നടന്നകന്ന കഥാപാത്രം ആ ചിത്രത്തിലെ നായകനും നായികയേക്കാളും ശക്മായി ഓര്‍മിക്കപ്പെടുന്നു.
സമ്മര്‍ ഇന്‍ ബത്‌ലഹേം- മോഹന്‍ലാല്‍
സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലഹേം കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ആദ്യ പകുതി മുന്നോട്ടു പോയതെങ്കില്‍ രണ്ടാം പകുതിയില്‍ മഞ്ജു വാര്യരുടെ ആമിയിലേക്കും സുരേഷ് ഗോപിയുടെ ഡെന്നിസിലേക്കും ഫോക്കസ് പോയി. ക്ലൈമാക്‌സിനോട് അടുപ്പിച്ചാണ് ആദ്യ ദിനത്തില്‍ തിയറ്ററിലെത്തിയ പ്രേക്ഷകരെ വിസ്മയിപ്പിച്ച് മോഹന്‍ലാലിന്റെ നിരഞ്ജന്‍ എത്തിയത്. പശ്ചാത്താപ വിവശനായി കഴുമരം കാത്തിരിക്കുന്ന നിരഞ്ജന്‍ എന്ന മുന്‍ നക്‌സലൈറ്റിനെ മോഹന്‍ലാല്‍ അനശ്വരമാക്കി.
നരസിംഹം- മമ്മൂട്ടി
മോഹന്‍ലാലിന്റെ മീശ പിരിച്ച മാസ് ചിത്രങ്ങളില്‍ ഇന്നും ആരാധകര്‍ക്കിടയില്‍ മുന്നില്‍ നില്‍ക്കുന്നത് ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹമാണ്. ആദ്യ ദിനത്തില്‍ താരപ്പോരിനും ആഘോഷത്തിനുമായുമെല്ലാമെത്തിയ ആരാധകര്‍ക്കു മുന്നിലാണ് മമ്മൂട്ടിയുടെ നന്ദഗോപാല്‍ മാരാര്‍ അഭിഭാഷക കഥാപാത്രം എത്തിയത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന മാസ് അതിഥി വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി തകര്‍ത്താടിയത്.
കഥ പറയുമ്പോള്‍ -മമ്മൂട്ടി
നായക തുല്യമായ അതിഥി വേഷമാണ് എം മോഹനന്‍ സംവിധാനം ചെയ്ത കഥ പറയുമ്പോഴില്‍ മമ്മൂട്ടി ചെയ്തത്. ക്ലൈമാക്‌സിനു മുമ്പ് ഒന്നു രണ്ട് രംഗങ്ങളില്‍ മാത്രം വന്ന സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് ക്ലൈമാക്‌സിലെ ഒറ്റ രംഗത്തിലൂടെയാണ് ചിത്രത്തിലെ നായകനായി വളര്‍ന്നത്. ഈ ചിത്രം മറ്റ് ഭാഷകളില്‍ എത്തിയപ്പോഴാണ് മമ്മൂട്ടി ഈ കഥാപാത്രത്തില്‍ പ്രകടമാക്കിയ കൈയൊതുക്കം കൂടുതല്‍ വ്യക്കമായത്.
തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയെന്ന അതിഥി വേഷമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന ഈ കഥാപാത്രത്തെ മോഹന്‍ലാല്‍ തന്റെ മികച്ച സ്‌ക്രീന്‍ പ്രസന്‍സോടെ അവതരിപ്പിച്ചുവെന്നാണ് തിയറ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഈ അതിഥി കഥാപാത്രത്തിന്റെ മൂല്യം കാലമാണ് നിര്‍ണയിക്കേണ്ടത്. ഇപ്പോള്‍ വിലയിരുത്തലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.