ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് വരുണ്‍ ധവാനും ആലിയ ഭട്ടും. ഇതിനകം നാല് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചെത്തിയിട്ടുള്ളത്. ഏപ്രില്‍ 17ന് പുറത്തിറങ്ങുന്ന കലാങ്ക് എന്ന ചിത്രത്തിലും ഇരുവരും നായികാ നായകന്‍മാരായി എത്തുന്നു. ഇതിനു മുന്നോടിയായി ഇത്തവണത്തെ ഫിലിംഫെയര്‍ മാഗസിന്റെ കവറില്‍ ഇരുവരുമാണ് എത്തുന്നത്. ഫോട്ടോ ഷൂട്ട് വിഡിയോ കാണാം.
അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ഒരു പിരീഡ് ചിത്രമാണ് കലാങ്ക്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്. ആദിത്യ റോയ് കപൂര്‍, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനാക്ഷി സിന്‍ഹ, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന കലാന്‍കിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഭിഷേക് വര്‍മന്‍ തന്നെയാണ് തിരക്കഥയെഴുതിയത്. കരണ്‍ ജോഹര്‍ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.