‘ബർമുഡ’യിലെ ബിഹൈന്‍റ് ദി സീൻ വീഡിയോ പുറത്തിറങ്ങി

‘ബർമുഡ’യിലെ ബിഹൈന്‍റ് ദി സീൻ വീഡിയോ പുറത്തിറങ്ങി

ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘ബർമുഡ’യിലെ ബിഹൈന്‍റ് ദി സീൻ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ എല്ലാ അണിയറ പ്രവർത്തകരുടെയും പേരും ചിത്രവും ഉൾപെടുത്തിയാണ് വീഡിയോ ഇപ്പോൾ താരംഗമായിരിക്കുന്നത്. 24 ഫ്രെയിംസ് ന്റെ ബാനറിൽ സൂരജ്. സി. കെ, ബിജു. സി.ജെ, ബാദുഷ. എൻ. എം എന്നിവരുടെ നിർമ്മാണത്തിൽ കൃഷ്ണ ദാസ് പങ്കിയാണ് കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. ടി. കെ രാജീവ്‌ കുമാർ സംവിധാനം ചെയ്യുന്ന‌ ഈ ചിത്രത്തിൽ, ഷെയ്നിനെ കൂടാതെ വിനയ് ഫോർട്ട്‌, ഇന്ദ്രൻസ്, സുധീർ കരമന എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ്ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക.

അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ – നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ- പി. ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് – പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകർ.

Here is the behind-the-scenes video for TK Rajeev Kumar’s directorial ‘Bermuda’. Shane Nigam and Vinay fort essaying the lead roles.

Latest Upcoming