പ്രിയങ്ക ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേ വാച്ചിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആദ്യ ട്രെയ്‌ലറില്‍ പ്രിയങ്കയ്ക്ക് പ്രാധാന്യം കുറഞ്ഞെന്ന പരാതിക്ക് പരിഹാരമെന്നോണം ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് പ്രിയങ്കയുടേത് എന്ന് വ്യക്തമാക്കുന്നതാണ് രണ്ടാമത്തെ ട്രെയ്‌ലര്‍. പ്രിയങ്കയ്ക്ക് മുന്നറിയിപ്പ് എന്ന ക്യാപ്ഷനോടെയാണ് നായകന്‍ ഡ്വെയ്ല്‍ ജോണ്‍സണ്‍ ട്രെയ്‌ലര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. സേത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 25ന് തിയറ്ററുകളിലെത്തും.
Tags:bay watchpriyanka chopra