ഉണ്ണി ആറിന്റെ തിരക്കഥയില്‍ ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു എന്ന വാര്‍ത്ത അല്‍പ്പകാലം മുമ്പാണ് പുറത്തുവന്നത്. ഒരു ഭയങ്കര കാമുകന്‍ എന്ന് ചിത്രത്തിന്റെ പേരും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ അതിനു ശേഷം ചിത്രത്തെ കുറിച്ച് കാര്യമായ വിവരങ്ങള്‍ പുറത്തുവന്നില്ല. ചിത്രം ഉപേക്ഷിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലിത് ശരിയല്ലെന്നും ദുല്‍ഖറിന്റെ തിരക്കുകാരണമല്ല ചിത്രം നീട്ടിവെക്കാന്‍ ഇടയായതെന്നും ലാല്‍ ജോസ് മനോരമ ചാനലിനോട് പ്രതികരിച്ചു.
തല്‍ക്കാലം ആ പ്രോജക്ട് കുറച്ച് നീട്ടി വയ്ക്കുകയാണ്. എഴുതി വന്നപ്പോള്‍ ചിത്രത്തിന്റെ ബജറ്റ് കൂടിപ്പോയി. അതിനാല്‍ തന്നെ കഥയില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അല്ലാതെ ദുല്‍ഖറിന്റെ തിരക്കുമൂലമൊന്നുമല്ല പടം നീട്ടിവെക്കുന്നത്. ബജറ്റ് കുറയ്ക്കുന്നതിനായി കഥയിലും എഴുത്തിലും ചില മാറ്റങ്ങള്‍ വേണ്ടി വരുമെന്നും ലാല്‍ജോസ് പറയുന്നു. അതിനു മുമ്പേ ഉണ്ണിയും ലാല്‍ജോസും മറ്റൊരു ചിത്രത്തിലേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുണ്ട്്. ശ്രീനിവാസനായിരിക്കും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. നേരത്തേ മറവത്തൂര്‍ കനവ്, അറബിക്കഥ, ഡയമണ്ട് നെക്ക്‌ളേസ് എന്നീ ചിത്രങ്ങളില്‍ ശ്രീനിവാസനും ലാല്‍ജോസും ഒന്നിച്ചിട്ടുണ്ട്.
Tags:dulquer salmanlaljoseoru bhayankara kamukanunni r