‘ജാന്‍ എ മന്‍’ എന്ന വിജയചിത്രത്തിനു ശേഷം ബേസില്‍ ജോസഫ് നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ജയ ജയ ജയ ജയ ഹേ’സംവിധാനം ചെയ്യുന്നത്. ഹൃദയത്തിലെ നായികാ വേഷത്തിലൂടെ ഏറെ ശ്രദ്ധ നേടിയ ദര്‍ശനയുടെ അടുത്ത നായികാ വേഷമാണിത്. മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്.
View this post on Instagram
‘ജാനേമൻ’ നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്‍റ്സ് തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ വരുന്ന ദിവസങ്ങളില്‍ പുറത്തുവിടും. സംവിധായകന്‍ എന്ന നിലയില്‍ ‘മിന്നല്‍ മുരളി’യിലൂടെ വലിയ വിജയം നേടിയ ബേസിലിന്‍റെ സംവിധായകന്‍ എന്ന നിലയിലുള്ള അടുത്ത ചിത്രവും ഉടന്‍ പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്.
Basil Joseph and Darshana Rejendran essaying the lead roles in Vipin Das directorial ‘Jaya Jaya Jaya Jayahe’. Here is the title look motion poster.