“ബനേർഘട്ട” ജൂലായ് 25ന് ആമസോണ്‍ പ്രൈമില്‍

BanerGhatta
BanerGhatta

ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് ‘ബനേർഘട്ട’. മലയാളം, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു നാരായണനാണ്. ത്രില്ലര്‍ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂലൈ 25നാണ് റിലീസിനൊരുങ്ങുന്നത്.

കാർത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനിൽ, അനൂപ് എ.എസ്, ആശ മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. മാംപ്ര ഫൗണ്ടേഷന്‍റെ സഹകരണത്തോടെ കോപ്പി റെെറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം അര്‍ജുന്‍ പ്രഭാകരൻ, ഗോകുല്‍ രാമകൃഷ്ണൻ എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം ബിനു കൈകാര്യം ചെയ്യുന്നു. എഡിറ്റര്‍- പരീക്ഷിത്ത്, കല- വിഷ്ണു രാജ്, മേക്കപ്പ്- ജാഫർ, വസ്ത്രാലങ്കാരം- ലസിത പ്രദീപ്, സംഗീതം- റീജോ ചക്കാലയ്ക്കൽ, പ്രൊജക്റ്റ് ഡിസെെനര്‍- വിനോദ് മണി, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, അസ്സോ: ഡയറക്ടര്‍- അഖില്‍ ആനന്ദ്, അസ്സോ: ക്യാമറമാന്‍- അഖില്‍ കോട്ടയം, ടൈറ്റിൽ- റിയാസ് വൈറ്റ് മാർക്കർ, സ്റ്റില്‍സ്- ഫ്രാങ്കോ ഫ്രാന്‍സിസ്സ്, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്.

Vishnu Narayanan directorial BanerGhatta will have a direct OTT release via Amazo Prime on Jul 25th. Karthik Ramakrishnan essaying the lead role.

You may also like...

Leave a Reply

Your email address will not be published. Required fields are marked *