ബാലയുടെ വിവാഹ വിഡിയോ വൈറല്‍

ബാലയുടെ വിവാഹ വിഡിയോ വൈറല്‍

തമിഴകത്തു നിന്നും മലയാളത്തിലേക്ക് എത്തി മലയാളി പ്രേക്ഷകരുടെയും പ്രിയം പിടിച്ചുപറ്റിയ താരം ബാലയുടെ വിവാഹ വിഡിയോ വൈറലാകുന്നു. അല്‍പ്പ ദിവസങ്ങള്‍ക്കു മുമ്പു തന്നെ ഡോ. എലിസബത്തുമായി നിയമപരമായി വിവാഹിതനായ ബാല ഇന്നാണ് ചടങ്ങുകള്‍ നടത്തി മാധ്യമങ്ങളോട് ഇതു സംബന്ധിച്ച് പ്രതികരിച്ചത്. കുന്നംകുളം സ്വദേശിയായ ഉദയന്‍ സിഐയുടെ സുഹൃത്താണ് എലിസബത്ത്.

ബാലയുടെ രണ്ടാം വിവാഹമാണിത്. നേരത്തേ മലയാളി ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താന്‍ വീണ്ടും ഒരു വിവാഹം കഴിക്കണമെന്നത് അച്ഛന്‍റെ വലിയൊരു ആഗ്രഹമാണെന്നും ഇതിന് സമ്മതം മൂളിയിട്ടുണ്ടെന്നും ബാല പറഞ്ഞിരുന്നു. എലിസബത്ത് തന്‍റെ മനസു മാറ്റിയെന്നും ദുര്‍ഘട സമയങ്ങളില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും ബാല വിഹാഹ ചടങ്ങില്‍ പറയുന്നു.

Actor Bala’s wedding reception video getting viral. He got married to Dr. Elizabath a few days back.

Latest Starbytes